Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉജ്വലജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരി

വഡോദര: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര 6-1 ലീഡോടെ ഇന്ത്യ തൂത്തുവാരി. വഡോദരയില്‍ നടന്ന അവസാന ഏകദിനത്തില്‍ വീണ്ടും ശ്രീലങ്കയ്ക്കു മേല്‍ ആധിപത്യം സ്ഥാപിച്ച ഇന്ത്യ ആറു വിക്കറ്റിനാണ് ജയിച്ചത്.

മഹേന്ദ്ര സിംഗ് ധോണിയും (73 പന്തില്‍ നിന്നും 80) രാഹുല്‍ ദ്രാവിഡും (30 നോട്ടൗട്ട്) ചേര്‍ന്നുള്ള 83 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. 39.3ഓവറില്‍ ഇന്ത്യ 245 റണ്‍സിന്റെ ലക്ഷ്യം കണ്ടു.

സെവാഗിന്റെ വിക്കറ്റാണ് ഇന്ത്യക്കു ആദ്യം നഷ്ടമായത്. 24 പന്തില്‍ നിന്നും 35 റണ്‍സെടുത്ത സെവാഗ് ഒരിക്കല്‍ കൂടി മികച്ച തുടക്കം പ്രയോജനപ്പെടുത്താനാവാതെ മടങ്ങി. നാഗ്പൂര്‍ ഏകദിനത്തിനു ശേഷം ഒരിക്കല്‍ കൂടി വണ്‍ ഡൗണായി സ്ഥാനക്കയറ്റം കിട്ടിയ ഇര്‍ഫാന്‍ പഠാന്‍ 23 പന്തില്‍ നിന്നും 35 റണ്‍സെടുത്തു.

പഠാനു ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും (36) മുഹമ്മദ് കൈഫിന്റെയും (13) വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായി. തുടര്‍ന്നാണ് ധോണിയും ദ്രാവിഡും ചേര്‍ന്ന് വിജയം അനായാസമാക്കിയത്. സ്കോര്‍ 240ല്‍ നില്‍ക്കുമ്പോള്‍ ധോണി പുറത്തായി.

ഇന്ത്യക്ക് 245 റണ്‍സിന്റെ വിജയലക്ഷ്യം

വഡോദര: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഏഴാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 245 റണ്‍സ്.

നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 244 റണ്‍സ് നേടിയത്. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മാര്‍വന്‍ അട്ടപ്പട്ടു ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ചിന് 85 എന്ന നിലയിലായിരുന്ന ശ്രീലങ്കയെ അട്ടപ്പട്ടുവും (59) ആര്‍നോള്‍ഡും (68) ചേര്‍ന്നുള്ള 133 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

ഇന്ത്യക്കു വേണ്ടി ഇര്‍ഫാന്‍ പഠാനും ആര്‍.പി.സിംഗും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. അഗാര്‍ഗര്‍ രണ്ടും മുരളി കാര്‍ത്തിക് ഒന്നും വിക്കറ്റെടുത്തു.

കഴിഞ്ഞ ആറ് ഏകദിനങ്ങളിലും ബാറ്റിംഗില്‍ പരാജയപ്പെട്ട ഓപ്പണര്‍ സനത് ജയസൂര്യയെ ഒഴിവാക്കിയാണ് ശ്രീലങ്ക കളിക്കാനിറങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+