ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുംബൈയിലെത്തി
മുംബൈ: നവംബര്‍ 16ന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ പങ്കെടുക്കുന്നതിനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുംബൈയിലെത്തി. നവംബര്‍ 12 ശനിയാഴ്ച വെളുപ്പിന് മുംബൈ വിമാനത്താവളത്തിലെത്തിയ ടീമിന് ഊഷ്മളമായ സ്വീകരണം നല്‍കി.
ക്യാപ്റ്റന്‍ ഗ്രീം സ്മിത്തിന്റെ നേതൃത്വത്തിലുള്ള 15 അംഗ ടീം പുലര്‍ച്ചെ 3.45നാണ് മുംബൈയിലെത്തിയത്. ഹൈദരാബാദില്‍ നടക്കുന്ന മുന്നൊരുക്ക മത്സരത്തില്‍ പങ്കെടുക്കാനായി ടീം അങ്ങോട്ടേക്കു തിരിക്കും.
ഹൈദരാബാദിലാണ് ആദ്യ ഏകദിനം നടക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ മറ്റ് ഏകദിനങ്ങള്‍ ബാംഗ്ലൂര്‍ (നവംബര്‍ 19), ചെന്നൈ (നവംബര്‍ 22), കൊല്‍ക്കത്ത (നവംബര്‍ 25), മുംബൈ (നവംബര്‍ 28) എന്നിവിടങ്ങളില്‍ നടക്കും.












Click it and Unblock the Notifications