സന്തോഷ് ട്രോഫി: കര്‍ണാടക-പഞ്ചാബ് മത്സരം സമനില
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നവംബര്‍ 13 ഞായറാഴ്ച രാവിലെ നടന്ന കര്‍ണാടക-പഞ്ചാബ് മത്സരം 2-2 സമനിലയില്‍ അവസാനിച്ചു.
ആദ്യപകുതിയില്‍ പഞ്ചാബ് ഒരു ഗോളിന് മുന്നിലായിരുന്നു. ശനിയാഴ്ച വൈകീട്ട് നടക്കേണ്ട മത്സരം മഴ മൂലം ഞായറാഴ്ച രാവിലത്തേക്ക് മാറ്റുകയായിരുന്നു.
പഞ്ചാബിനു വേണ്ടി 27-ാം മിനുട്ടില്‍ തരണ്‍ജിത്സിംഗും 71-ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ യദ്വിന്ദര്‍സിംഗും ഗോളടിച്ചു. കര്‍ണാടകയുടെ ഗോളുകള്‍ 62-ാം മിനുട്ടില്‍ എസ്.വെങ്കിടേഷിന്റെയും 84-ാം മിനുട്ടില്‍ രാജേന്ദ്ര പ്രസാദിന്റെയും ബൂട്ടുകളില്‍ നിന്ന് പിറന്നു.
കളിയില്‍ മിക്ക സമയത്തും കര്‍ണാടകയാണ് ആധിപത്യം സ്ഥാപിച്ചതെങ്കിലും രണ്ടു വട്ടം ലീഡു നേടിയത് പഞ്ചാബാണ്. എന്നാല്‍ പഞ്ചാബിന്റെ പ്രതിരോധത്തെ തകര്‍ത്ത് ഗോളുകള്‍ തിരിച്ചടിക്കാന്‍ കര്‍ണാടകത്തിനു കഴിഞ്ഞു.












Click it and Unblock the Notifications