Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ പരീക്ഷണങ്ങള്‍ ടീമിനെ ബാധിക്കും: കപില്‍ദേവ്

ദില്ലി: മാറ്റങ്ങള്‍ ചെറിയ തോതിലാവുമ്പോള്‍ നല്ലതാണെന്നും എന്നാല്‍ ടീമിന്റെ ഘടനയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ വരുത്തുന്നത് ടീമിന്റെ പ്രകടനത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ദേവ്.

തുടര്‍ന്നും കളികളില്‍ വിജയിക്കുക എന്നതാണ് പ്രധാനം. വിജയിക്കാനുള്ള ഊര്‍ജം നിലനിര്‍ത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.

ക്യാപ്റ്റനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് തന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. തന്റെ വ്യക്തിഗത ഫോം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മറ്റ് കളിക്കാരില്‍ നിന്നും മികച്ച കളി ലഭിക്കുന്നതിലും ദ്രാവിഡ് വിജയിച്ചു. പക്വതയോടെ ദ്രാവിഡ് ടീമിനെ നയിക്കുന്നുണ്ട്. എന്നാല്‍ ദ്രാവിഡിന്റെ നേതൃത്വത്തെ കുറിച്ച് വിലയിരുത്താറായിട്ടില്ലെന്നും കപില്‍ പറഞ്ഞു.

ടീമിലേക്ക് തിരിച്ചുവരാന്‍ സൗരവ് ഗാംഗുലി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ടീമിലേക്ക് തിരിച്ചുവരുക എന്ന വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഗാംഗുലിയെ പോലെ നിശ്ചയദാര്‍ഢ്യമുള്ള കളിക്കാരന് അതു സാധിക്കും. ഏതായാലും തങ്ങളുടെ കഴിവ് പരമാവധി തെളിയിച്ചിട്ടുള്ള ഗാംഗുലിയെയും സഹീര്‍ഖാനെയും പോലുള്ള കളിക്കാര്‍ ടീമില്‍ ഇടം പിടിക്കാന്‍ പാടുപെടേണ്ടിവരുന്നത് നല്ല സൂചനയാണ്.

തന്റെ കണ്ണില്‍ ഇര്‍ഫാന്‍ പഠാന്‍ ഇപ്പോള്‍ തന്നെ ഒരു ഓള്‍റൗണ്ടറാണ്. ബൗളിംഗിലും ബാറ്റിംഗിലും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പഠാന്‍ കഠിനാധ്വാനം ചെയ്യണം. ശ്രീലങ്കയ്ക്കെതിരായ ആദ്യത്തെ രണ്ടു കളികള്‍ക്കു ശേഷം സച്ചിന്റെ സ്കോറിംഗ് താഴ്ന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നമ്മുടെ കളിക്കാരോട് അമിതമായി വിമര്‍ശനപരമായ നിലപാട് സ്വീകരിക്കരുതെന്ന് കപില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+