കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ തിരിച്ചടിച്ചു; ആറ് വിക്കറ്റ് വിജയം

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ആദ്യകളിയിലെ പരാജയത്തിന് ഇന്ത്യ പകരം വീട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വിജയക്കുതിപ്പ് നിലച്ചു. 21 വിജയങ്ങള്‍ നേടി വിജയപരമ്പരയില്‍ ആസ്ത്രേലിയക്കൊപ്പമെത്താമെന്ന ദക്ഷിണാഫ്രിക്കന്‍ സ്വപ്നങ്ങള്‍ ദ്രാവിഡും കൂട്ടരും തകര്‍ത്തെറിഞ്ഞു.

ഇര്‍ഫാന്‍ പഠാന്‍ തുടക്കത്തില്‍ ഏല്പിച്ച മാരകപ്രഹരങ്ങളില്‍ നിന്ന് ഒരിക്കലും തിരിച്ചുകയറാനാവാതെ പോയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ആറു വിക്കറ്റിനാണ് തോല്പിച്ചത്. 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 169 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കക്ക് മറുപടിയായി ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 35.4 ഓവറില്‍ ലക്ഷ്യം കണ്ടു.

ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനു വിട്ട ദ്രാവിഡിന്റെ തീരുമാനത്തിനൊത്ത് പന്തെറിഞ്ഞ ഇര്‍ഫാന്‍ പഠാന്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ പിഴുതെറിഞ്ഞപ്പോള്‍ തന്നെ എതിരാളികള്‍ പരാജയം മണത്തുതുടങ്ങിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു വേണ്ടി ഒരിക്കല്‍ കൂടി വണ്‍ഡൗണായെത്തി 37 റണ്‍സെടുക്കുക കൂടി ചെയ്ത പഠാനാണ് മാന്‍ ഒഫ് ദി മാച്ച്. കഴിഞ്ഞ ഒമ്പതു മത്സരങ്ങളില്‍ ഇതു മൂന്നാമത്തെ തവണയാണ് പഠാന്‍ കളിയിലെ കേമനാവുന്നത്.

62 പന്തില്‍ നിന്നും 77 റണ്‍സെടുത്ത് വിമര്‍ശനങ്ങള്‍ക്കു മറുപടി പറഞ്ഞ സെവാഗാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. നീണ്ട ഇടവേളക്കു ശേഷം മറ്റൊരു അര്‍ധസെഞ്ച്വറി കൂടി തികച്ച സെവാഗ് ഇത്തവണ നാലാമനായാണ് ക്രീസിലെത്തിയത്. ആ പരീക്ഷണം വിജയം കാണുകയും ചെയ്തു.

ഗംഭീറും (38) സച്ചിനും (രണ്ട്) ആണ് ഓപ്പണര്‍മാരായെത്തിയത്. ഏറ്റവും കൂടുതല്‍ ഏകദിനമത്സരങ്ങള്‍ കളിച്ചതില്‍ വസീം അക്രമിന്റെ റെക്കോഡിനൊപ്പമെത്തിയ സച്ചിന്‍ ഒരിക്കല്‍ കൂടി അനാവശ്യ ഷോട്ടിനു മുതിര്‍ന്ന് പുറത്താവുന്നതാണ് കണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X