Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രയന്‍ ലാറയ്ക്ക് ലോക റെക്കോഡ്

അഡലൈഡ്: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന ബഹുമതി വെസ്റിന്റീസ് ക്രിക്കറ്റര്‍ ബ്രയന്‍ ലാറ സ്വന്തം പേരില്‍ കുറിച്ചിട്ടു. ആസ്ത്രേലിയക്കെതിരായ മൂന്നാം ടെസ്റിന്റെ രണ്ടാം ദിവസമാണ് ലാറ അലന്‍ബോര്‍ഡറിന്റെ റെക്കോഡ് മറികടന്നത്.

ഇന്നലെ കളി അവസാനിക്കുമ്പോള്‍ പുതിയ റെക്കോഡിന് 12 റണ്‍സ് മാത്രം അകലെയായിരുന്ന ലാറ ശനിയാഴ്ച റെക്കോഡ് സ്വന്തം പേരിലാക്കി. വെള്ളിയാഴ്ച കളി നിര്‍ത്തുമ്പോള്‍ ഇരട്ട സെഞ്ചുറി നേടി പുറത്താവാതെ നില്‍ക്കുകയായിരുന്ന ലാറ മക്ഗ്രാത്തിന്റെ പന്തില്‍ റണ്‍ നേടിയാണ് പുതിയ റെക്കോര്‍ഡിട്ടത്. 121 കളികളില്‍ നിന്നായി 11,187 റണ്‍സാണ് ലാറ ഇതുവരെ അടിച്ചുകൂട്ടിയത്. ശരാശരി 54.04 .

സ്കോര്‍ 226ലെത്തിയപ്പോള്‍ ലാറയെ മഗ്ഗ്രാത്ത് ക്ലീന്‍ ബൗള്‍ ചെയ്ത് പുറത്താക്കി. ലാറയുടെ ഇരട്ട സെഞ്ച്വറിയുടെ മികവില്‍ വെസ്റിന്റീസ് ഒന്നാമിന്നിംഗ്സില്‍ 405 റണ്‍സ് നേടി. ഇപ്പോള്‍ ആസ്ത്രേലിയ ബാറ്റ് ചെയ്യുകയാണ്.

വെള്ളിയാഴ്ച ലാറ ടെസ്റ് ക്രിക്കറ്റിലെ തന്റെ 31-ാമത്തെ സെഞ്ച്വറിയാണ് പിന്നിട്ടത്. എട്ടാമത്തെ ഇരട്ട സെഞ്ച്വറിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+