ചെന്നൈ ടെസ്റ്: ആദ്യദിവസത്തെ കളി ഉപേക്ഷിച്ചു
ചെന്നൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടെസ്റിലെ ആദ്യദിവസത്തെ കളി ഉപേക്ഷിച്ചു.
വ്യാഴാഴ്ച രാത്രി കനത്ത മഴ പെയ്തതിനാല്‍ ചെന്നൈ ടെസ്റ് തുടങ്ങുന്നത് വൈകിയിരുന്നു. ഗ്രൗണ്ട് പരിശോധിച്ച അമ്പയര്‍മാര്‍ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുന്നതായി രാവിലെ 11.30ഓടെ അറിയിച്ചു.
അടുത്ത നാല് ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ കളി ആരംഭിക്കും. ഓരോ ദിവസവും 97 ഓവര്‍ വീതം ബൗള്‍ ചെയ്യും.
അതേ സമയം അടുത്ത ദിവസങ്ങളും മഴയുണ്ടാവാനിടയുണ്ടെന്നതിനാല്‍ കളി സാധാരണ നിലയില്‍ നടക്കാനുള്ള സാധ്യത കുറവാണ്.












Click it and Unblock the Notifications