ക്രിക്കറ്റ്: രണ്ടാം ദിവസവും കളി ഉപേക്ഷിച്ചു
ചെന്നൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റിന്റെ രണ്ടാം ദിവസവും മഴ കളി മുടക്കി. കഴിഞ്ഞ രാത്രി കനത്ത മഴ പെയ്തതു കാരണം ഗ്രൗണ്ടില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ കളി ഉപേക്ഷിക്കുകയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ അമ്പയര്‍മാര്‍ ഗ്രൗണ്ടിലെ സ്ഥിതി പരിശോധിച്ച് കളി രണ്ടാം ദിവസവും ഉപേക്ഷിക്കുന്നതായി അറിയിച്ചു. ശനിയാഴ്ച മഴ പെയ്തില്ലെങ്കിലും ഗ്രൗണ്ടില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ കളി നടത്താനാവില്ലെന്ന് അമ്പയര്‍മാര്‍ വ്യക്തമാക്കി.
ടെസ്റിന്റെ ഒന്നാം ദിവസമായ വെള്ളിയാഴ്ചയും കളി നടന്നിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ കളി നടക്കുകയാണെങ്കില്‍ രാവിലെ ഒമ്പത് മണിക്കു തന്നെ കളി ആരംഭിക്കും. 97 ഓവര്‍ വീതമായിരിക്കും ഓരോ ദിവസവും ബൗള്‍ ചെയ്യുക.












Click it and Unblock the Notifications