ക്രിക്കറ്റ്: നാലാം ദിവസവും കളി വൈകുന്നു
ചെന്നൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റിന്റെ നാലാം ദിവസവും കളി തുടങ്ങാനായില്ല. ചെന്നൈ എം.എ.ചിദംബരം സ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡിലെ വിള്ളലുകള്‍ കാരണം കളി വൈകുകയാണ്.
അമ്പയയര്‍മാരായ ആസ്ത്രേലിയയുടെ ഡാരില്‍ ഹാര്‍പ്പറും ഇംഗ്ലണ്ടിന്റെ മാര്‍ക് ബെന്‍സണും തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഗ്രൗണ്ടില്‍ പരിശോധന നടത്തി. നാലാം ദിവസം എപ്പോള്‍ കളി തുടങ്ങാനാവുമെന്ന് തീരുമാനിക്കുന്നതിന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഗ്രൗണ്ട് പരിശോധിക്കും.
രാവിലെ മുതല്‍ നല്ല സൂര്യപ്രകാശമുള്ളതുകൊണ്ട് തിങ്കളാഴ്ച കളി ആരംഭിക്കാന്‍ സാധ്യതയുണ്ട്. മഴ കാരണം ആദ്യത്തെ മൂന്ന് ദിവസവും കളി നടന്നിരുന്നില്ല.












Click it and Unblock the Notifications