Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നാം ക്രിക്കറ്റ് ടെസ്റ് സമനിലയില്‍

ചെന്നൈ: മൂന്നര ദിവസം മഴ മൂലം കളി നഷ്ടപ്പെട്ട ഇന്ത്യ-ശ്രീലങ്ക ആദ്യടെസ്റ് സമനിലയില്‍ അവസാനിച്ചു. ആതിഥേയരുടെ 167 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക കളി നിര്‍ത്തുമ്പോള്‍ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു.

80 പന്തില്‍ നിന്നും 71 റണ്‍സ് നേടിയ ജയവര്‍ധനയാണ് ശ്രീലങ്കയ്ക്കു വേണ്ടി മികച്ച ബാറ്റിംഗ് കാഴ്ച വച്ചത്. അനില്‍ കുംബ്ലൈ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് ഇര്‍ഫാന്‍ പട്ടാനാണ്.

മൂന്ന് ടെസ്റുകളുള്ള പരമ്പരയിലെ അടുത്ത മത്സരം ദില്ലി ഫിറോസ്ഷാ കോട്ലാ സ്റേഡിയത്തില്‍ ഡിസംബര്‍ 10ന് ആരംഭിക്കും.

ആദ്യ ടെസ്റില്‍ -ഇന്ത്യ തകര്‍ന്നു: 167ന് പുറത്ത്

ചെന്നൈ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 167 റണ്‍സിന് ഇന്ത്യ പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് അഞ്ച് റണ്‍സെടുക്കുമ്പോഴേക്കും ആദ്യവിക്കറ്റ് നഷ്ടമായി. ഗുണവര്‍ധനെ പുറത്താക്കിയ ഇര്‍ഫാന്‍ പഠാനാണ് വിക്കറ്റ്.

ആരും ചെറുത്തുനില്പ് നടത്താത്ത ഒന്നാം ഇന്നിംഗ്സില്‍ സെവാഗാണ് (36) ടോപ്പ് സ്കോറര്‍. 35-ാം സെഞ്ച്വറി എന്ന റെക്കോഡ് നേട്ടം ലക്ഷ്യമിടുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 126 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. രാഹുല്‍ ദ്രാവിഡ് 32 ഉം ധോണി 30ഉം റണ്‍സെടുത്തു.

നാല് വിക്കറ്റ് വീഴ്ത്തി ചാമിന്ദവാസാണ് ഇന്ത്യയെ തകര്‍ത്തത്. മുത്തയ്യ മുരളീധരന്‍ രണ്ട് വിക്കറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+