ക്രിക്കറ്റ്: വീരേന്ദ്ര സെവാഗ് രണ്ടാം ടെസ്റ്റില്‍ കളിക്കുന്നില്ല
ദില്ലി: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഡിസംബര്‍ 10 ശനിയാഴ്ച തുടങ്ങിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വൈസ്ക്യാപ്റ്റന്‍ വീരേന്ദ്ര സെവാഗ് കളിക്കുന്നില്ല.
കടുത്ത പനിയും തൊണ്ടവേദനയും കാരണം സെവാഗിനെ കളിക്കേണ്ടെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു. പനി മൂലം ഇവിടെയുളള ഒരു ആശുപത്രിയിലായതിനെ തുടര്‍ന്ന് സേവാഗിന് വ്യാഴാഴച ഉച്ചക്കു ശേഷം നടന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
കടുത്ത തൊണ്ട വേദനകാരണം സെവാഗിന് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പ്രയാസമനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഫിറോസ് ഷാ കോട്ലാ ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംടെസ്റില്‍ സോവാഗിന് പകരം യുവരാജ് സിംഗിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications