മുരളിക്ക് 7 വിക്കറ്റ്, ഇന്ത്യ 290ന് പുറത്ത്
ദില്ലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യ 290 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റ് കൊയ്ത മുത്തയ്യ മുരാളീധരന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഇന്ത്യയുടെ തകര്‍ച്ചക്ക് വേഗം കൂട്ടിയത്.
മൂന്നിന് 245 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ 45 റണ്‍സിനിടയില്‍ കൊഴിഞ്ഞുവീണു. ഇന്ന് അഞ്ചു വിക്കറ്റുകളെടുത്തത് മുരളിയാണ്. കഴിഞ്ഞ ദിവസം മുരളി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
35-ാം ടെസ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ലോകറെക്കോഡിട്ട സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഇന്നിംഗ്സ് ഒമ്പത് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ (109) അവസാനിച്ചു. 40 റണ്‍സിന് ഗാംഗുലിയും പുറത്തായി. തുടര്‍ന്നുവന്നവരെല്ലാം ഇരട്ടയക്കം പൂര്‍ത്തിയാക്കാനാവാതെ ശ്രീലങ്കന്‍ ബൗളിംഗിനു മുന്നില്‍ മുട്ടുമടക്കി.












Click it and Unblock the Notifications