Get Updates
Get notified of breaking news, exclusive insights, and must-see stories!

കുംബ്ലെയ്ക്ക് 6 വിക്കറ്റ്; ഇന്ത്യക്ക് 60 റണ്‍സ് ലീഡ്

ദില്ലി: ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യക്ക് 60 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. മൂന്നാം ദിവസം ആറിന് 198 എന്ന നിലയില്‍ തുടങ്ങിയ ശ്രീലങ്കയുടെ അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍ 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ നിലംപൊത്തി.

ശ്രീലങ്കക്കു വേണ്ടി ഏഴ് വിക്കറ്റെടുത്ത മുത്തയ്യ മുരളീധരനാണ് ഇന്ത്യയെ തകര്‍ത്തതെങ്കില്‍ അനില്‍ കുംബ്ലെയുടെ സ്പിന്‍ മായാജാലമാണ് ശ്രീലങ്കയുടെ പതനത്തിന് വഴിയൊരുക്കിയത്. കുംബ്ലെ ആറ് വിക്കറ്റ് വീഴ്ത്തി.

ഇര്‍ഫാന്‍ പഠാന്‍ മൂന്ന് വിക്കറ്റ് കൊയ്തു. ഒരു വിക്കറ്റ് ഹര്‍ഭജനാണ്. 230 റണ്‍സിനാണ് ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചത്. ഒന്നാം ഇന്നിംഗ്സില്‍ 290 റണ്‍സെടുത്ത ഇന്ത്യക്ക് ഇതോടെ 60 റണ്‍സിന്റെ ലീഡായി.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഒന്നിന് 12 എന്ന നിലയിലാണ്. ആദ്യഇന്നിംഗ്സിലും പരാജയപ്പെട്ട ഗൗതം ഗംഭീറാണ് (3) പുറത്തായത്. ഗംഭീറിനൊപ്പം ഇര്‍ഫാന്‍ പഠാനാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+