Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്ക അഞ്ചിന് 123; ഇന്ത്യ ജയത്തിലേക്ക്

ദില്ലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യ ജയത്തിലേക്ക്. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 123 എന്ന നിലയിലാണ്.

അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഒരു ദിവസം മുഴുവന്‍ ഇന്ത്യയ്ക്കുണ്ടെന്നിരിക്കെ ടെസ്റിന്റെ ഫലം മിക്കവാറും നിര്‍ണയിക്കപ്പെട്ട നിലയിലാണ്. ഗുണവര്‍ധനെ, അട്ടപ്പട്ടു, സംഗക്കാര തുടങ്ങിയ പ്രമുഖ ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ആറിന് 375 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഇന്ത്യക്കെതിരെ 436 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യവിക്കറ്റ് 30 റണ്‍സെടുക്കുമ്പോഴേക്കും നഷ്ടമായി. ഓപ്പണര്‍ ഗുണവര്‍ധനെ ഇര്‍ഫാന്‍ പഠാന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആവുകയായിരുന്നു.

തുടര്‍ന്ന് സങ്കക്കാരയും മാര്‍വന്‍ അട്ടപ്പട്ടുവും ചേര്‍ന്ന് സമചിത്തതയോടെ ബാറ്റ് ചെയ്തുവെങ്കിലും 79 റണ്‍സെടുത്ത ആ കൂട്ടുകെട്ട് അഗാര്‍കര്‍ പിരിച്ചതോടെ ശ്രീലങ്കയുടെ തകര്‍ച്ച ആരംഭിച്ചു. 33 റണ്‍സെടുത്ത് സങ്കക്കാര പുറത്തായതിനു ശേഷം 10 റണ്‍സ്കൂടി ചേര്‍ക്കുമ്പോഴേക്കും അടുത്ത വിക്കറ്റ് നഷ്ടമായി. അട്ടപ്പട്ടുവിനെ പുറത്തായി കുംബ്ലെ അതേ ഓവറില്‍ ബണ്ഡാരയുടെയും വിക്കറ്റെടുത്തു.

സമരവീരയുടെ വിക്കറ്റാണ് തുടര്‍ന്ന് ശ്രീലങ്കയ്ക്കു നഷ്ടമായത്. ഹര്‍ഭജന്‍സിംഗാണ് വിക്കറ്റെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+