ദില്ലി ടെസ്റില്‍ ഇന്ത്യക്ക് 188 റണ്‍സ് ജയം
ദില്ലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ് ഇന്ത്യ 188 റണ്‍സിന് വിജയിച്ചു. മൂന്ന് ടെസ്റുകളുള്ള പരമ്പരയില്‍ ഇതോടെ ഇന്ത്യ 1-0ന് മുന്നിലായി.
അഞ്ചിന് 123 എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗ് തുടങ്ങിയ ശ്രീലങ്കയുടെ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 124 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും നിലംപൊത്തി. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അനില്‍ കുംബ്ലെയാണ് രണ്ടാം ഇന്നിംഗ്സിലും ശ്രീലങ്കയുടെ തകര്‍ച്ചയില്‍ മുഖ്യപങ്ക് വഹിച്ചത്.
67 റണ്‍സെടുത്ത ജയവര്‍ധനയും 32 റണ്‍സെടുത്ത ദില്‍ഷനും മാത്രമാണ് അഞ്ചാം ദിവസം ശ്രീലങ്കന്‍ ബാറ്റിംഗ് നിരയില്‍ ചെറുത്തുനില്‍പ്പ് നടത്തിയത്. മുത്തയ്യ മുരളീധരനെ ഹര്‍ഭജന്‍സിംഗ് പുറത്താക്കുമ്പോള്‍ ശ്രീലങ്ക 247 റണ്‍സാണെടുത്തിരുന്നത്.
അജിത് അഗാര്‍കറും ഹര്‍ഭജന്‍സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് ഇര്‍ഫാന്‍ പഠാനാണ്.












Click it and Unblock the Notifications