മൂന്നാം ടെസ്റിനുള്ള ടീമില്‍ നിന്ന് ഗാംഗുലിയെ ഒഴിവാക്കി
ദില്ലി: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റിനുള്ള ടീമില്‍ നിന്ന് സൗരവ് ഗാംഗുലിയെ ഒഴിവാക്കി. ഗാംഗുലിക്കു പകരം മുംബൈ ഓപ്പണര്‍ വസിം ജാഫറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളില്‍ രാഹുല്‍ ദ്രാവിഡിനെ ക്യാപ്റ്റനായി നിലനിര്‍ത്താനും സെലക്ടര്‍മാര്‍ തീരുമാനിച്ചു.
രണ്ടാമത്തെ ടെസ്റില്‍ ഗാംഗുലി ആദ്യ ഇന്നിംഗ്സില്‍ 40 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 39 റണ്‍സുമാണെടുത്തിരുന്നത്. അഹമ്മദാബാദില്‍ ഞായറാഴ്ചയാണ് മൂന്നാം ടെസ്റ് ആരംഭിക്കുന്നത്.












Click it and Unblock the Notifications