Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാംഗുലിയെ ഒഴിവാക്കിയതില്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ് ടീമില്‍ നിന്നും ഗാംഗുലിയെ പുറത്താക്കിയതിനെതിരെ കൊല്‍ക്കത്തയില്‍ പരക്കെ പ്രതിഷേധം.

പ്രതിഷേധത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ ക്രിക്കറ്റ് ആരാധകര്‍ ഡിസംബര്‍ 15 വ്യാഴാഴ്ച ടീം പരിശീലകന്‍ ഗ്രെഗ് ചാപ്പലിനും സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ കിരണ്‍ മോറെക്കുമെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി റോഡുകള്‍ ഉപരോധിച്ചു.

ഗാംഗുലിയുടെ വീടിനടുത്ത തിരക്കേറിയ ഡയമണ്ട് ഹാര്‍ബര്‍ റോഡിലെ ബെഹാല ചൗരസ്തയില്‍ 300ളം പേര്‍ ഗാംഗുലിയെ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന മുദ്രാവാക്യങ്ങളുമായി റോഡ് തടഞ്ഞു. 15ളം മിനിറ്റ് നീണ്ട പ്രതിഷേധത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.

ഗാംഗുലിയെ ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ചയും കൊല്‍ക്കത്തയില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+