കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ദ്രാവിഡ് ആശുപത്രിയില്‍: മൂന്നാം ടെസ്റില്‍ കളിക്കുന്ന കാര്യം സംശയം

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: പനി മൂലം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ ഇവിടുത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖമില്ലാത്തതു കൊണ്ട് ശ്രീലങ്കക്കെതിരെ ഡിസംബര്‍ 18 ഞായറാഴ്ച ഇവിടെ തുടങ്ങാനിരിക്കുന്ന മൂന്നാംടെസ്റില്‍ ദ്രാവിഡ് കളിക്കുന്ന കാര്യം സംശയമാണെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

വെളളിയാഴ്ച രാത്രി ഛര്‍ദിയുണ്ടായതിനെ തുടര്‍ന്നാണ് ദ്രാവിഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖമില്ലാത്തതിനെ തുടര്‍ന്ന് വെളളിയാഴ്ച മറ്റ് ടീമംഗങ്ങള്‍ക്കൊപ്പം ദ്രാവിഡ് പരിശീലനത്തിനെത്തിയിരുന്നില്ല.

രണ്ടാം ടെസ്റിനായി ദില്ലിയില്‍ എത്തിയപ്പോഴാള്‍ ദ്രാവിഡിന് വൈറസ് അണുബാധയുണ്ടായിരുന്നു. ഇതില്‍ നിന്നും ദ്രാവിഡ് പൂര്‍ണമായും സുഖപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.

ദ്രാവിഡ് കളിക്കുമോയെന്നതു സംബന്ധിച്ച് ക്രിക്കറ്റ് ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X