ക്രിക്കറ്റ്: ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു
അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഡിസംബര്‍ 18 ഞായറാഴ്ച നടക്കുന്ന ശ്രീലങ്കക്കെതിരായ മൂന്നാംക്രിക്കറ്റ് ടെസ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.
സുഖമില്ലാത്തതിനെ തുടര്‍ന്ന് രാഹുല്‍ ദ്രാവിഡിന് പകരം വീരേന്ദ്ര സേവാഗാണ് ഇന്ത്യയെ നയിക്കുന്നത്. അവസാനത്തെ 12 അംഗ പട്ടികയില്‍ നിന്നും ഇന്ത്യ വസീം ജാഫറിനെ ഒഴിവാക്കിയിട്ടുണ്ട്.
ശ്രീലങ്കന്‍ ടീമില്‍ നിന്നും ഓപ്പണര്‍ ആവിഷ്കാര ഗുണവര്‍ദ്ധനയെയും ചാമിന്ദ വാസിനേയും ദില്‍ഹര ഫെര്‍ണാണ്ടോയേയും ഒഴിവാക്കി. സഞ്ജീവ വീരഖൂനെയും ബാറ്റ്സ്മാന്‍ ഉപുല്‍ തരംഗയേയും ശ്രീലങ്കന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പിച്ചിലെ ഈര്‍പ്പം കാരണവും വ്യക്തിഗത നേട്ടങ്ങള്‍ക്ക് സച്ചിനേയും അനില്‍ കുംബ്ലയേയും ബിസിസിഐ തലവന്‍ ശരദ് പവാര്‍ അനുമോദിക്കുന്ന ചടങ്ങുണ്ടായതിനാലും ഒരു മണിക്കൂറോളം വൈകിയാണ് ആദ്യദിവസം കളി തുടങ്ങിയത്.












Click it and Unblock the Notifications