ക്രിക്കറ്റ്: ഇന്ത്യ 398 റണ്‍സിന് പുറത്ത്
അഹമ്മദാബാദ്: ശ്രീലങ്കക്കെതിരെയുള്ള മൂന്നാംക്രിക്കറ്റ് ടെസ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 398 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്കു വേണ്ടി വി.വി ലക്ഷ്മണ്‍ 104 റണ്‍സും ഇര്‍ഫാന്‍ പഠാന്‍ 82 റണ്‍സുമെടുത്തു.
ശ്രീലങ്കക്കു വേണ്ടി രസിത് മലിംഗ, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ മൂന്നു വിക്കറ്റു വീതവും ബന്ദാര, മെഹറൂഫ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.
ആദ്യഇന്നിംഗ്സ് തുടങ്ങിയ ശ്രീലങ്ക ഡിസംബര്‍ 19 തിങ്കളാഴ്ച ചായ സമയത്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുത്തിട്ടുണ്ട്.
രാഹുല്‍ ദ്രാവിഡിന് സുഖമില്ലാത്തതിനാല്‍ വീരേന്ദ്ര സേവാഗാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യന്‍ ലെഗ്സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ 100മത് ടെസ്റ് മത്സരമാണിത്.
പിച്ചിലെ ഈര്‍പ്പക്കൂടുതല്‍ കാരണം ഒരു മണിക്കൂര്‍ വൈകിയാണ് രണ്ടാംദിവസവും കളി തുടങ്ങിയത്.












Click it and Unblock the Notifications