ക്രിക്കറ്റ്: ഇന്ത്യാ-പാക് ടെസ്റ് കറാച്ചിയില്‍ നടത്താന്‍ അനുവാദം
ദില്ലി: 2006ല്‍ നടക്കുന്ന ഇന്ത്യാ-പാക് ടെസ്റ് ക്രിക്കറ്റ് പരമ്പരയിലെ ഒരു മത്സരം കറാച്ചിയില്‍ വച്ചു നടത്താന്‍ കേന്ദ്രം അനുവാദം നല്‍കി. ബിസിസിഐ മാധ്യമകമ്മറ്റി ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്.
കറാച്ചി മത്സരവേദിയായി നിശ്ചയിക്കുന്നതിന് ആഭ്യന്തരമന്ത്രാലയം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നുവെന്നും അത് പാകിസ്ഥാന്‍ സ്വീകരിച്ചുവെന്നും രാജീവ് ശുക്ല അറിയിച്ചു.
സുരക്ഷാകാരണങ്ങളാല്‍ കഴിഞ്ഞ പര്യടനത്തില്‍ കറാച്ചിയില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു.












Click it and Unblock the Notifications