ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
അഹമ്മദാബാദ്: ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ് 259 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പര 2-0ന് കൈപ്പിടിയിലൊതുക്കി.
ആറിന് 235 എന്ന നിലയില്‍ അഞ്ചാം ദിവസമായ വ്യാഴാഴ്ച ബാറ്റിംഗ് തുടങ്ങിയ ശ്രീലങ്കയുടെ അവശേഷിക്കുന്ന നാല് വിക്കറ്റുകളും വെറും 14 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ നഷ്ടപ്പെട്ടു.
249 റണ്‍സിനാണ് ശ്രീലങ്ക പുറത്തായത്. മെഹ്റൂഫ് (2), മുബാറക് (18) ബണ്ടാര (11), മുരളീധരന്‍ (3) എന്നിവരുടെ വിക്കറ്റുകളാണ് വ്യാഴാഴ്ച ശ്രീലങ്കയ്ക്കു നഷ്ടമായത്. ബുധനാഴ്ച ഹര്‍ഭജനും കുംബ്ലെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ ഇന്നിംഗ്സില്‍ കുംബ്ലെ മൊത്തം അഞ്ച് വിക്കറ്റാണെടുത്തത്. ഹര്‍ഭജന് മൂന്ന് വിക്കറ്റുണ്ട്. പഠാനും അഗാര്‍കറും ഓരോ വിക്കറ്റ് വീഴ്ത്തി.
രണ്ട് ഇന്നിംഗ്സുകളിലുമായി 10 വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജനാണ് മാന്‍ ഒഫ് ദി മാച്ച്. കുംബ്ലൈയാണ് മാന്‍ ഒഫ് ദി സീരിസ്.
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര 6-1ന് തൂത്തുവാരിയതിനു പിന്നാലെയാണ് ഇന്ത്യ ടെസ്റ് പരമ്പര 2-0ന് വിജയിക്കുന്നത്.












Click it and Unblock the Notifications