പാക് പിച്ചുകളെ ഭയക്കുന്നില്ല: സെവാഗ്
അഹമ്മദാബാദ്: പാകിസ്ഥാനില്‍ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യന്‍ ടീം അവിടെ ഏതു തരം പിച്ചുകളാണ് ഒരുക്കുകയെന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് ഇന്ത്യയുടെ പകരക്കാരനായ ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗ് പറഞ്ഞു.
ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചുകളാണ് അവര്‍ ഉണ്ടാക്കുന്നതെങ്കില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ മികച്ച ഫോമിലാണെന്നതിനാല്‍ അത് പ്രശ്നമാകില്ല. പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍മാര്‍ സാങ്കേതികമായി അത്ര മെച്ചമല്ലാത്തതിനാല്‍ അത്തരം പിച്ചുകളില്‍ അവരും പാടുപെടേണ്ടിവരും.
ഫാസ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ഒരുക്കുന്നതെങ്കില്‍ ഞങ്ങള്‍ മൂന്ന് ഫാസ്റ് ബൗളര്‍മാരെ കളിപ്പിക്കും. ഫാസ്റ് ബൗളര്‍മാക്ക് വേണ്ടത്ര പിന്തുണ കിട്ടാത്ത പിച്ചാണെങ്കില്‍ രണ്ട് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തും.
മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിക്കുമെന്നും പാകിസ്ഥാന്‍ ബൗളര്‍മാരെ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സെവാഗ് പറഞ്ഞു.












Click it and Unblock the Notifications