ഗാംഗുലിയെ ടെസ്റ് ടീമില്‍ ഉള്‍പ്പെടുത്തി
മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന പാക് പര്യടനത്തിനുള്ള 16 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ് ടീമില്‍ സൗരവ് ഗാംഗുലിയെ ഉള്‍പ്പെടുത്തി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ് ടീമില്‍ നിന്നും ഗാംഗുലിയെ ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനം.
പേസ് ബൗളര്‍ സഹീര്‍ഖാനെയും വിക്കറ്റ് കീപ്പര്‍ പാര്‍ഥിപ് പട്ടേലിനെയും ടീമില്‍ തിരിച്ചെടുത്തിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റുകളുമാണ് പാകിസ്ഥാനില്‍ ഇന്ത്യ കളിക്കുന്നത്.
ടീം: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ് (വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ്ഗാംഗുലി, യുവരാജ്സിംഗ്, മഹേന്ദ്രസിംഗ് ധോണി, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍സിംഗ്, അജിത് അഗാര്‍കര്‍, ഇര്‍ഫാന്‍ പഠാന്‍, ഗൗതം ഗംഭൂര്‍, വി.വി.എസ്.ലക്ഷ്മണ്‍, ആര്‍.പി.സിംഗ്, വസിം ജാഫര്‍, സഹീര്‍ഖാന്‍, പാര്‍ഥിപ് പട്ടേല്‍.












Click it and Unblock the Notifications