രഞ്ജി ട്രോഫി: ഗാംഗുലിക്ക് ബൗളിംഗ് വിലക്ക്
കൊല്‍ക്കത്ത: തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സൗരവ് ഗാംഗുലിയെ ബാള്‍ ചെയ്യുന്നതില്‍ നിന്നും വിലക്കി. ബൗളിംഗിനിടയില്‍ പിച്ചില്‍ നിന്നുതിരിഞ്ഞതിനാണ് ഗാംഗുലിയെ വിലക്കിയത്.
അംപയര്‍ എച്ച്.ഹരിഹരനാണ് ഗാംഗുലിയെ ഡീബാര്‍ ചെയ്തത്. നന്നായി ബൗള്‍ ചെയ്ത ഗാംഗുലിക്ക് 15 ഓവറെറിഞ്ഞ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതിനു ശേഷമാണ് വിലക്ക് നേരിടേണ്ടിവന്നത്.
15-ാമത്തെ ഓവര്‍ എറിഞ്ഞുതീര്‍ക്കാന്‍ ഒരു പന്ത് അവശേഷിക്കുമ്പോഴാണ് അംപയര്‍ ഗാംഗുലിയെ ബൗളിംഗില്‍ നിന്നും വിലക്കിയത്. ആവര്‍ത്തിച്ചുള്ള താക്കീതുകള്‍ക്കു ശേഷവും ഗാംഗുലി തെറ്റ് തുടര്‍ന്നതിനെ തുടര്‍ന്നാണ് വിലക്കുണ്ടായത്. രാവിലെ രണ്ടു തവണ ഗാംഗുലിക്ക് ഔദ്യോഗികമായ മുന്നറിയിപ്പും കിട്ടിയിരുന്നു.












Click it and Unblock the Notifications