റിക്കി പോണ്ടിംഗിനു 100-ാം ടെസ്റില്‍ സെഞ്ച്വറി
സിഡ്നി: ആസ്ത്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് തന്റെ നൂറാമത്തെ ടെസ്റില്‍ സെഞ്ച്വറിയടിച്ചു. തങ്ങളുടെ നൂറാം ടെസ്റില്‍ സെഞ്ച്വറി നേടുന്ന ലോകത്തെ ആറാമത്തെ ബാറ്റ്സ്മാനാണ് പോണ്ടിംഗ്.
കോളിന്‍ കൗഡ്രി (104), ഗോര്‍ഡന്‍ ഗ്രീനിഡ്ജ് (149), ഇന്‍സമാം ഉള്‍ ഹഖ് (184), ജാവേദ് മിയാന്‍ദാദ് (145), അലക് സ്റുവര്‍ട്ട് (105) എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ബാറ്റ്സ്മാന്‍മാര്‍.
ദക്ഷിണാഫ്രിക്കക്കെതിരെ സിഡ്നിയില്‍ നടക്കുന്ന ടെസ്റിലെ ഒന്നാം ഇന്നിംഗ്സിലാണ് പോണ്ടിംഗ് ഈ നേട്ടത്തിലെത്തിയത്. ചായക്കു പിരിയുമ്പോള്‍ പോണ്ടിംഗ് 120 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുകയാണ്. 2005ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (1544) ടെസ്റില്‍ നേടിയ ബാറ്റ്സ്മാനായ പോണ്ടിംഗിന്റെ 27-ാമത്തെ ടെസ്റ് സെഞ്ച്വറിയാണിത്.












Click it and Unblock the Notifications