പാകിസ്ഥാനിലും പരീക്ഷണങ്ങള്‍ തുടരും: ഗ്രെഗ് ചാപ്പല്‍
ദില്ലി: പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിലും ശ്രീലങ്കക്കെതിരെ വിജയിച്ച പരീക്ഷണങ്ങള്‍ തുടരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍ പറഞ്ഞു. ജനവരി അഞ്ച് വ്യാഴാഴ്ച ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷണങ്ങള്‍ക്കു വേണ്ടിയല്ല പരീക്ഷണങ്ങള്‍ നടത്തുന്നത്. ഏതു തരം പരീക്ഷണമാണ് നടത്തുകയെന്ന് പറയാനാകില്ല. തല്‍ക്കാലം തന്റെ മനസില്‍ ഒന്നുമില്ല. പാകിസ്ഥാനിലെ സാഹചര്യമനുസരിച്ച് പുതിയ പരീക്ഷണങ്ങള്‍ നടത്തും.
എല്ലാ കളിക്കാരേയും കഴിവുകള്‍ വളര്‍ത്താന്‍ സഹായിക്കുകയെന്നതാണ് ഉദ്ദേശ്യം. എന്നാല്‍ അതാതു ദിവസത്തെ കളിയുടെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷണങ്ങള്‍ നടത്തുക.
താന്‍ ആദ്യം ആസ്ത്രേലിയന്‍ ക്രിക്കറ്റ് സംഘത്തൊപ്പം പാകിസ്ഥാനില്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യക്കാരുടെ കൂടെയും പോകുന്നു. ഇത് ഒരു വലിയ വെല്ലുവിളിയാണ്.
ആഷസ് പരമ്പരയേക്കാള്‍ പ്രാധാന്യമുള്ളതാണ് പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന മത്സരങ്ങളെന്നും ചാപ്പല്‍ പറഞ്ഞു.












Click it and Unblock the Notifications