പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന മത്സരം സമ്മര്‍ദമേറിയതാകും: ഗാംഗുലി
കൊല്‍ക്കത്ത: പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം സമ്മര്‍ദമേറിയതായിരിക്കുമെന്ന് മുന്‍ഇന്ത്യന്‍ ക്യാപ്ററന്‍ സൗരവ് ഗാംഗുലി പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം തന്നില്‍ നിന്നും മാറ്റിയത് നന്നായി കളിക്കാന്‍ തന്നെ സഹായിക്കുമോയെന്നതിനെ കുറിച്ച് അറിയില്ലെന്നും ഗാംഗുലി പറഞ്ഞു.
കഴിഞ്ഞ അഞ്ചാറു മാസങ്ങളായി ആഭ്യന്തര, ടെസ്റ് മത്സരങ്ങളില്‍ താന്‍ മികച്ച റണ്‍സ് നേടുന്നുണ്ട്. സിംബാംബ്വേയിലും തനിക്ക് ക്യാപ്റ്റനെന്ന നിലയില്‍ നല്ല റണ്‍സ് എടുക്കാന്‍ കഴിഞ്ഞിരുന്നു. ഇത് ക്യാപ്റ്റന്‍ സ്ഥാനം ഒഴിവാക്കിയതു കൊണ്ടാണോയെന്ന് അറിയില്ല.
എന്നാല്‍ ഇപ്പോള്‍ വ്യത്യസ്ത സാഹചര്യമാണ്. ക്യാപ്റ്റന്‍ പദവിയില്ലാത്തതു കൊണ്ട് സമ്മര്‍ദം കുറവാണ്. ഇത് എല്ലാ ക്യാപ്റ്റന്മാര്‍ക്കും ബാധകമാണെന്നും ഗാംഗുലി പറഞ്ഞു.


Click it and Unblock the Notifications