കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്പര്‍ വണ്‍ ആവുക ലക്ഷ്യം: അഞ്ജു ബോബി ജോര്‍ജ്

  • By Staff
Google Oneindia Malayalam News

ദില്ലി: ലോകത്തിലെ നമ്പര്‍ വണ്‍ ആവുകയാണ് തന്റെ ലക്ഷ്യമെന്ന് മലയാളിയായ ലോംഗ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്.

തന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് താന്‍ എപ്പോഴും ശ്രമിക്കുന്നതെന്നും അന്തര്‍ദേശീയ റാങ്കിംഗില്‍ മുന്നിലെത്താനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

മികച്ച പരിശീലന സൗകര്യങ്ങള്‍ ലഭിക്കുന്നതിനായി കോച്ചും ഭര്‍ത്താവുമായ ബോബി ജോര്‍ജിനോടൊപ്പം അഞ്ജു ജനവരി ഏഴ് ശനിയാഴ്ച അഞ്ജു ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലേക്കു തിരിക്കും. 40 അംഗ ഇന്ത്യന്‍ അത്ലറ്റ് സംഘം ഇപ്പോള്‍ ജോഹന്നാസ്ബര്‍ഗിലുണ്ട്. മാര്‍ച്ചില്‍ മെല്‍ബണില്‍ ുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ജോഹന്നാസ്ബര്‍ഗിലെ പരിശീലനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X