സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിനെ സസ്പെന്റ് ചെയ്തു
ഹരാരെ: സിംബാംബ്വെ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ സസ്പെന്റ് ചെയ്തു. വിവാദപുരുഷനായ ബോര്‍ഡ് ചെയര്‍മാന്‍ പീറ്റര്‍ ചിങ്ങോകയെ ഇടക്കാല ബോര്‍ഡിന്റെ അധ്യക്ഷനായി നിലനിര്‍ത്തിയിട്ടുണ്ട്.
ജൂലൈയില്‍ നടക്കുന്ന ബോര്‍ഡ് തിരഞ്ഞെടുപ്പു വരെയാണ് ഇടക്കാല ബോര്‍ഡിനെ നിയമിച്ചിരിക്കുന്നത്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇടക്കാല ബോര്‍ഡിലെ അംഗങ്ങള്‍.
സിംബാബ്വെയുടെ 37 പ്രമുഖ കളിക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സിംബാബ്വെ സ്പോര്‍ട്സ്-റിക്രിയേഷന്‍ കമ്മിഷന്‍ ചെയര്‍മാന്‍ ഗിബ്സന്‍ മാഷിംഗ്ഗെയ്ദ്സെ അറിയിച്ചു. പുതിയ കളിക്കാരെ ഉള്‍പ്പെടുത്തി ടീം പുന:സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞ്.
ക്രിക്കറ്റ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഒസിയാസ് ബ്വുതെയെയും ചെയര്‍മാന്‍ ചിങ്കോകയെയും നീക്കിയതിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം മുതല്‍ കളിക്കാര്‍ ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ക്രിക്കറ്റ് രംഗത്തെ പ്രതിസന്ധി കാരണം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന വെസ്റിന്റീസ് പര്യടനം ഉപേക്ഷിക്കേണ്ടിവരുന്ന നിലയിലാണ്. പരമ്പര ഉപേക്ഷിച്ചാല്‍ ടെസ്റ് ടീമെന്ന നിലയിലുള്ള ഐസിസിയുടെ അംഗീകാരം നഷ്ടപ്പെട്ടാലും തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് കളിക്കാര്‍.












Click it and Unblock the Notifications