ക്യാപ്റ്റന്‍ പദവി പ്രശ്നമല്ല: സൗരവ് ഗാംഗുലി
ലാഹോര്‍: ക്യാപ്റ്റന്‍ പദവി ഒരു പ്രശ്നമല്ലെന്നും രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതാണ് പ്രധാനമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. പാകിസ്ഥാനില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്കെത്തിയ ഗാംഗുലി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതാണ് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കുന്നത്. ക്യാപ്റ്റന്‍ സ്ഥാനം ഒരു ബോണസ് മാത്രമാണ്. ഈ സന്ദര്‍ശനത്തില്‍ താന്‍ ക്യാപ്റ്റനാണോ അല്ലയോ എന്നത് പ്രശ്നമല്ല.
നേരത്തെ 2004ല്‍ നടന്ന മത്സരങ്ങള്‍ കളിച്ച അതേ രീതിയില്‍ തന്നെ ടീം കളിക്കേണ്ടത് ആവശ്യമാണ്. എങ്കിലേ പാകിസ്ഥാനുമായുള്ള ടെസ്റ് പരമ്പര നേടാനാകുകയുള്ളൂ.
കഴിഞ്ഞ തവണ വന്നപ്പോള്‍ നന്നായി കളിക്കുകയെന്ന ലക്ഷ്യമായിരുന്നു തന്റെ മുന്നില്‍. ഇത്തവണയും ഇതേ ലക്ഷ്യമാണ് തനിക്കുളളതെന്നും ഗാംഗുലി പറഞ്ഞു.












Click it and Unblock the Notifications