അന്തിമ ഇലവനെ തീരുമാനിച്ചെന്ന് ദ്രാവിഡ്
ലാഹോര്‍: ജനവരി 13 വെള്ളിയാഴ്ച ആരംഭിക്കുന്ന പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റില്‍ കളിക്കുന്ന അന്തിമ ഇലവനെ തീരുമാനിച്ചുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്.
എന്നാല്‍ തന്ത്രപരമായ കാരണങ്ങളാല്‍ അന്തിമഇലവനില്‍ കളിക്കുന്നത് ആരൊക്കെയെന്ന് വെളിപ്പെടുത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച ടോസിന് മുമ്പ് മാത്രമേ അന്തിമ ഇലവനെ പ്രഖ്യാപിക്കുകയുള്ളൂ.
16 അംഗ ടീമില്‍ അഞ്ച് കളിക്കാര്‍ എന്തായാലും പുറത്തിരുന്നേ പറ്റൂ. ഒന്നുകില്‍ രണ്ട് സ്പിന്നര്‍മാരെയും കളിപ്പിക്കും. അല്ലെങ്കില്‍ മൂന്ന് സീമര്‍മാരുമായി ഇറങ്ങും. രണ്ടിനുമുള്ള സാധ്യത ഇന്ത്യയുടെ മുന്നിലുണ്ടെന്ന ദ്രാവിഡ് വ്യക്തമാക്കി.












Click it and Unblock the Notifications