കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗരവ് ഗാംഗുലി അന്തിമ ഇലവനില്‍

  • By Staff
Google Oneindia Malayalam News

ലാഹോര്‍: ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുന്നു. പാകിസ്ഥാനാണ് ടോസ് നേടിയത്.

വിവാദങ്ങള്‍ക്കു വിരാമം കുറിച്ചുകൊണ്ട് ഇന്ത്യന്‍ ടീമില്‍ സൗരവ് ഗാംഗുലിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാംഗുലിയെ ടീമില്‍ ഉള്‍പ്പെടുത്തുമോയെന്നതു സംബന്ധിച്ച് അഭ്യൂഹങ്ങളുടെ പുകമറ ഇന്ത്യന്‍ ക്രിക്കറ്റിനെ ചൂഴ്ന്നുനിന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ഓപ്പണര്‍ ഗൗതം ഗംഭീറിനു പകരമാണ് ഗാംഗുലിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഗംഭീര്‍ 12-ാമനാണ്. പേസ് ബൗളര്‍ സഹീര്‍ഖാന് ടീമില്‍ ഇടം നേടാനായില്ല. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍സിംഗും ടീമിലുണ്ട്. രണ്ടു പേസ് ബൗളര്‍മാരെയും രണ്ടു സ്പിന്നര്‍മാരെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇര്‍ഫാന്‍ പഠാനും അജിത് അഗാര്‍കറുമാണ് പേസ് ബൗളര്‍മാര്‍.

ഇന്ത്യന്‍ ടീം: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, വി.വി.എസ്.ലക്ഷ്മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, യുവരാജ് സിംഗ്, മഹേന്ദ്ര സിംഗ് ധോണി, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിംഗ്, അജിത് അഗാര്‍കര്‍, അനില്‍ കുംബ്ലെ.

പാകിസ്ഥാന്‍ ടീം: ഇന്‍സാം ഉള്‍ ഹഖ് (ക്യാപ്റ്റന്‍), ഷൊഐബ് മാലിക്, സല്‍മാന്‍ ഭട്ട്, യൂനിസ്ഖാന്‍, മുഹമ്മദ് യൂസഫ്, അബ്ദുള്‍ റസാഖ്, ഷാഹിദ് അഫ്രിദി, കമ്രാന്‍ അക്മല്‍, നവീദ് ഉല്‍ ഹസന്‍ റാണ, ഷോഐബ് അക്തര്‍, ഡാനിസ് കനേരിയ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X