ലാഹോര്‍ ടെസ്റ്: മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു
ലാഹോര്‍: മോശപ്പെട്ട കാലാവസ്ഥ മൂലം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റിന്റെ മൂന്നാം ദിവസത്തെ തുടര്‍ന്നുള്ള കളി ഉപേക്ഷിച്ചു.
മഴയും വെളിച്ചക്കുറവും മൂലം മൂന്നാം ദിവസമായ ഞായറാഴ്ച 13 ഓവറുകള്‍ മാത്രമേ ബൗള്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഞായറാഴ്ച കളി ഇടയ്ക്കിടെ നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു.
കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 145 റണ്‍സെടുത്തിട്ടുണ്ട്. 96 റണ്‍സോടെ വീരേന്ദര്‍ സെവാഗും 37 റണ്‍സോടെ രാഹുല്‍ ദ്രാവിഡുമാണ് ക്രീസില്‍. 89 പന്തുകളില്‍ നിന്നാണ് സെവാഗ് 96 റണ്‍സെടുത്തത്.












Click it and Unblock the Notifications