സെവാഗിന് ഇരട്ടസെഞ്ച്വറി; ദ്രാവിഡിന് സെഞ്ച്വറി
ലാഹോര്‍: പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റിലെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്നു. ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഇരട്ട സെഞ്ച്വറിയും രാഹുല്‍ ദ്രാവിഡ് സെഞ്ച്വറിയും നേടി.
നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റൊന്നു നഷ്ടപ്പെടാതെ 403 എന്നി നിലയിലാണ് ഇന്ത്യ. സെവാഗ് 240 റണ്‍സുമായും ദ്രാവിഡ് 128 റണ്‍സുമായും ക്രിസീലുണ്ട്. ഓപ്പണിഗ് കൂട്ടുകെട്ടിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോഡ് മറികടക്കാന്‍ ഇനി ഈ കൂട്ടുകെട്ടിന് 11 റണ്‍സ് കൂടി ചേര്‍ത്താല്‍ മതിയാവും.
സെവാഗിന്റെ ഇന്നിംഗ്സില്‍ നിന്ന് ഇതുവരെ 40 ബൗണ്ടറികളാണ് പിറന്നത്. ഒരു സിക്സറുമുണ്ട് ആ ഇന്നിംഗ്സില്‍.












Click it and Unblock the Notifications