ആസ്ട്രേല്യന്‍ ഓപ്പണ്‍: സാനിയ രണ്ടാം റൗണ്ടില്‍
മെല്‍ബണ്‍: ഇന്ത്യയുടെ ടെന്നിസ് താരം സാനിയ മിര്‍സ ആസ്ത്രേല്യന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ബെലാറസിന്റെ വിക്ടോറിയ അസരെകയെയാണ് സാനിയ ഒന്നാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചത്.
156-ാം റാങ്കുകാരിയായ വിക്ടോറിയയെ 7-6 (8-6), 6-2 എന്ന സ്കോറിനാണ് സാനിയ തോല്പിച്ചത്. ആസ്ത്രേല്യന്‍ ഓപ്പണില്‍ സാനിയ 32-ാം സീഡാണ്. ആദ്യമായാണ് സാനിയ ഒരു ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ സീഡ് ചെയ്യപ്പെടുന്നത്.












Click it and Unblock the Notifications