Get Updates
Get notified of breaking news, exclusive insights, and must-see stories!

സാനിയ മിര്‍സ ആസ്ത്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്

മെല്‍ബണ്‍: ഇന്ത്യയുടെ സാനിയാ മിര്‍സ ആസ്ത്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്തായി. രണ്ടാം റൗണ്ടില്‍ നെതര്‍ലന്‍സിന്റെ മൈക്കേല ക്രായ്ചെക്കിനോട് 6-3, 7-5 എന്ന സ്കോറിനാണ് സാനിയ പരാജയപ്പെട്ടത്.

തുടക്കത്തില്‍ മോശമായി തുടങ്ങിയ സാനിയ പിന്നീട് എതിരാളിക്ക് വെല്ലുവിളിയുയര്‍ത്തിയെങ്കിലും അവസാനം നിരവധി പിഴവുകള്‍ വരുത്തുകയായിരുന്നു. ആദ്യസെറ്റ് മൈക്കേല നേടിയെങ്കിലും രണ്ടാംസെറ്റ് ടൈബ്രേക്കര്‍ വരെയെത്തി.

ലോകനമ്പറില്‍ 32-ാം സ്ഥാനത്താണ് സാനിയ. മൈക്കല 43 -ാം സ്ഥാനത്തും. 2004ലെ യുഎസ് ഓപ്പണ്‍ ജൂനിയര്‍ ലോകചാമ്പ്യനാണ് മൈക്കല. കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ രണ്ട് ടെന്നീസ് വിജയങ്ങളും മൈക്കല കരസ്ഥമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+