ദ്രാവിഡ് വീണ്ടും ഓപ്പണറായി ഇറങ്ങിയേക്കും
ഫൈസലാബാദ്: പാകിസ്ഥാനെതിരെ ശനിയാഴ്ച തുടങ്ങുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ വീരേന്ദര്‍ സെവാഗിനൊപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് വീണ്ടും ഓപ്പണറായി ഇറങ്ങിയേക്കും.
താന്‍ ഓപ്പണ്‍ ചെയ്യുമെന്ന് സ്ഥിരീകരിച്ചില്ലെങ്കിലും ഒന്നാം ടെസ്റിലെ ഓപ്പണര്‍മാര്‍ തന്നെയായിരിക്കും ഫൈസലാബാദിലും ഇറങ്ങുകയെന്ന് ദ്രാവിഡ് വ്യക്തമായ സൂചന നല്‍കി.
ഗാംഗുലി ഓപ്പണ്‍ ചെയ്യണമെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങള്‍ക്ക് ഏതാനും ഓപ്പണര്‍മാരുണ്ട്. ആദ്യടെസ്റില്‍ ഞാന്‍ ഓപ്പണറായി ഇറങ്ങുകയും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു. അതിനാല്‍ രണ്ടാം ടെസ്റില്‍ ഗാംഗുലിയെ ഓപ്പണറാക്കില്ല- ദ്രാവിഡ് പറഞ്ഞു. ഒന്നാം ടെസ്റില്‍ താന്‍ 128 റണ്‍സെടുത്തെന്നു പറഞ്ഞ ദ്രാവിഡ് താന്‍ തന്നെ ഓപ്പണറായി തുടരാവുന്നതാണെന്ന് സൂചന നല്‍കി.
അന്തിമ ഇലവനെ ശനിയാഴ്ച രാവിലെ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന് ദ്രാവിഡ് വ്യക്തമാക്കി.












Click it and Unblock the Notifications