ഫൈസലാബാദ് ടെസ്റില്‍ പാകിസ്ഥാന്‍ ബാറ്റ് ചെയ്യും: ഗാംഗുലിയെ ഒഴിവാക്കി
ഫൈസലാബാദ്: ഫൈസലാബാദില്‍ ജനവരി 21 ശനിയാഴ്ച നടക്കുന്ന ഇന്ത്യാ-പാക് രണ്ടാംക്രിക്കറ്റ് ടെസ്റില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഇന്ത്യന്‍ ടീം മുന്‍ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ രണ്ടാംടെസ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗാംഗുലിക്കു പുറമെ ആദ്യടെസ്റ് ടീമിലുണ്ടായിരുന്ന അജിത് അഗാര്‍ക്കറും ഫൈസലാബാദ് ടെസ്റില്‍ കളിക്കില്ല. ആര്‍.പി സിംഗിനേയും സഹീര്‍ ഖാനേയും ഇവര്‍ക്കു പകരം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യടെസ്റില്‍ ഗാംഗുലിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ആറ് ഓവര്‍ ബൗള്‍ ചെയ്യാനാ മാത്രമാണ് ഗാംഗുലിക്ക് സാധിച്ചത്.
പാകിസ്ഥാന്‍ ആദ്യടെസ്റില്‍ കളിച്ച റാണ നവേദുള്‍ ഹസനെയും മൊഹമ്മദ് സാമിയേയും ഒഴിവാക്കി അബ്ദുള്‍ റസാഖിനേയും മുഹമ്മദ് ആസിഫിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ടീമിന്‍ 12-ാമനായി ഗൗതം ഗംഭീറിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications