ഇന്ത്യ ചായസമയത്ത് അഞ്ച് വിക്കറ്റിന് 338 റണ്‍സെടുത്തു
ഫൈസലാബാദ്: ഇന്ത്യാ-പാക് രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെമൂന്നാംദിവസം ചായസമയത്ത് കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു.
ഒരവസരത്തില്‍ ഒരു വിക്കറ്റിന് 236 എന്ന നിലയിലായിരുന്ന ഇന്ത്യക്ക് 45 റണ്‍സെടുക്കുന്നതിനിടയില്‍ നാല് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. ഈ നിലയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത് എം.എസ് ധോണിയുടെ ആക്രമണോത്സുകമായ ബാറ്റിംഗാണ്. 60 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത ധോണിയും 19 ബോളില്‍ നിന്ന് 11 റണ്‍സെടുത്ത ഇര്‍ഫാന്‍ പഠാനുമാണ് ഇപ്പോള്‍ ക്രീസില്‍.
ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്കിനിയും 51 റണ്‍സ് കൂടി വേണം.












Click it and Unblock the Notifications