പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയേക്കും
ദില്ലി: ഫിബ്രവരി അവസാനത്തോടെ പെട്രോള്‍, ഡീസല്‍ വില ഒരു രൂപ മുതല്‍ രണ്ടു രൂപ വരെ ഉയര്‍ത്തിയേക്കും. അതേ സമയം പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില ഉയര്‍ത്താനിടയില്ല.
ഫിബ്രവരി 28ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79 പൈസയും പെട്രോളിന് 1.72-2 രൂപയും കൂട്ടാന്‍ നിര്‍ദേശമുണ്ടായേക്കും.
സി.രാംഗരാജന്‍ കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ച് ബജറ്റില്‍ പെട്രോളിനും ഡീസലിനുമുള്ള കസ്റംസ് തീരുവ വെട്ടിക്കുറച്ചേക്കും. കസ്റംസ് തീരുവ വെട്ടിക്കുറച്ചില്ലെങ്കില്‍ പെട്രോളിന് ലിറ്ററിന് 1.70 രൂപയും ഡീസലിന് 2.60 രൂപയും വര്‍ധിപ്പിക്കേണ്ടിവരും.
പാചകവാതകത്തിന്റെ വില സിലിണ്ടറിന് 75 രൂപ ഉടന്‍ കൂട്ടാനും സബ്സിഡി ഇല്ലാതാക്കുന്നതുവരെ എല്ലാ മൂന്ന് മാസത്തിലും 25 രൂപ വീതം കൂട്ടാനും രംഗരാജന്‍ കമ്മിറ്റിയുടെ നിര്‍ദേശമുണ്ട്. ഈ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കാനിടയില്ല. മണ്ണെണ്ണയുടെ വില ലിറ്ററിന് 10 രൂപ കൂട്ടാനുള്ള നിര്‍ദേശവും നടപ്പിലാക്കാനിടയില്ല.
പെട്രോളിനും ഡീസലിനുമുള്ല എക്സൈസ് തീരുവയും വെട്ടിക്കുറയ്ക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ നിര്‍ദേശവും അംഗീകരിക്കാന്‍ സാധ്യതയില്ല.












Click it and Unblock the Notifications