പീഡനശ്രമത്തിന് ഇരയായി തീപ്പൊള്ളലേറ്റ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ
തിരുവനന്തപുരം: പീഡനശ്രമം ചെറുക്കുന്നതിനിടയില്‍ തീപ്പൊള്ളലേറ്റ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സാ സൗകര്യം നല്‍കുമെന്ന് ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
ഈ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച അടിയന്തിരപ്രമേയത്തിനുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ഉചിതമായ നടപടികളാണ് സ്വീകരിച്ചതെന്ന് മന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു.
സിപിഎം അംഗം എം.വി.ജയരാജനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മുഖ്യമന്ത്രിയുടെ മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ നിഷേധിച്ചു.
ബുധനാഴ്ചയാണ് മാനന്തവാടിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ അമ്പത് ശതമാനം പൊള്ളലോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്റെ വീട്ടില്‍ വച്ച് അപരിചിതനായ ഒരാളാണ് ഇത് ചെയ്യാന്‍ ശ്രമിച്ചതെന്നും രക്ഷപ്പെട്ടോടി താന്‍ കുളത്തില്‍ ചാടുകയാണുണ്ടായതെന്നുമാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications