ഇന്ത്യയ്ക്ക് ഏകദിന പരമ്പര
മുള്‍ട്ടാന്‍: പാക് മണ്ണില്‍ ഇന്ത്യ വീണ്ടും ഏകദിന പരമ്പര നേടി. ടെസ്റ് പരമ്പരയിലെ പരാജയത്തിന് കണക്കുതീര്‍ത്ത ഇന്ത്യ നാലാം ഏകദിനം ജയിച്ച് ഏകദിന പരമ്പര സ്വന്തമാക്കി. ഒരു മത്സരം ബാക്കിയുള്ള പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലെത്തിക്കഴിഞ്ഞു.
താരതമ്യേന എളുപ്പമായ 162 എന്ന വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് ആദ്യരണ്ടു വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് (57), യുവരാജ്സിംഗ് (37), സുരേഷ് റെയ്ന (35 നോട്ടൗട്ട്) എന്നിവരുടെ ബാറ്റംഗിന്റെ മികവില്‍ വിജയം വരുതിയിലായി. അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്.
32.3 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം കണ്ടത്. മനോഹരമായ ഒരു ബൗണ്ടറിയോടെ റെയ്ന ഇന്ത്യയുടെ വിജയം യാഥാര്‍ഥ്യമാക്കി.
കഴിഞ്ഞ തവണത്തെ പാക് പര്യടനത്തിലും ഇന്ത്യ ഏകദിന പരമ്പരന നേടിയിരുന്നു. എന്നാല്‍ 2005ല്‍ പാകിസ്ഥാന്‍ ഇന്ത്യയിലെത്തി ഏകദിന പരമ്പര 4-2ന് തിരിച്ചുപിടിച്ചു. അതിന് ഇപ്പോള്‍ ഇന്ത്യ കണക്കുതീര്‍ത്തിരിക്കുകയാണ്.
നാല് വിക്കറ്റെടുത്ത ബൗളര്‍ ആര്‍.പി.സിംഗാണ് മാന്‍ ഒഫ് ദി മാച്ച്.












Click it and Unblock the Notifications