കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസി റാങ്കിംഗില്‍ മഹേന്ദ്രസിംഗ് ധോണി മൂന്നാംസ്ഥാനത്ത്

  • By Staff
Google Oneindia Malayalam News

ദില്ലി: പാകിസ്ഥാനിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഐസിസി ലോകറാങ്കിംഗില്‍ മഹേന്ദ്ര സിംഗ് ധോണി മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു. ആദം ഗില്‍ ക്രിസ്റും റിക്കി പോണ്ടിംഗുമാണ് ബാറ്റിംഗ് സ്ഥാനത്ത് ധോണിക്കു മുന്‍പിലുള്ളത്.

പാകിസ്ഥാനിലെ പ്രകടനത്തോടെ യുവരാജ് സിംഗും ഐസിസി റാങ്കിംഗില്‍ ഒന്‍പതാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് പത്താംസ്ഥാനത്താണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 17-ാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.

ഐസിസി റാങ്കിംഗിലുള്ള ആദ്യപത്ത് ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഇര്‍ഫാന്‍ പഠാന്‍ മാത്രമാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. പഠാന് ഐസിസി റേറ്റിംഗില്‍ നാലാംസ്ഥാനമാണുള്ളത്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും പഠാന്‍ നാലാം സ്ഥാനത്താണ്. പാകിസ്ഥാനില്‍ നടന്ന നാല് ഏകദിന പരമ്പരകളിലാകെ പഠാന്‍ ഒന്‍പത് വിക്കറ്റ് നേടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X