കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണി ലോങ്കറാങ്കിംഗില്‍ ഒന്നാമന്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യന്‍ ബാറ്റ്സ്മാന്‍ മഹേന്ദ്രസിംഗ് ധോണി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി. ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെ മറികടന്നാണ് ധോനി റാങ്കിംഗില്‍ ഒന്നാമനായത്.

പാകിസ്ഥാനെതിരെ അബുദാബായില്‍ ബുധനാഴ്ച നടന്ന മത്സരത്തിലെ 59 റണ്‍സ് നേട്ടമാണ് ധോണിയെ റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്. നേരത്തെ ധോണി പോണ്ടിംഗിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

ഇന്ത്യ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. പാകിസ്ഥാന്‍ ഇന്ത്യക്കു രണ്ട് പോയിന്റ് പിന്നിലായി നാലാം സ്ഥാനത്താണ്. ആസ്ത്രേല്യയും ദക്ഷിണാഫ്രിക്കയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയേക്കാള്‍ മൂന്ന് പോയിന്റ് പിന്നിലാണ് ഇന്ത്യ.

ബാറ്റ്സ്മാന്‍മാരില്‍ ആദ്യ പത്തു റാങ്കുകാരില്‍ ധോണിയെ കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും (ഒമ്പത്) യുവരാജ്സിംഗും (10) ഉണ്ട്. യുവരാജ് നേരത്തെ ഒമ്പതാം സ്ഥാനത്തായിരുന്നു.

ബൗളര്‍മാരില്‍ ഇന്ത്യയുടെ ഇര്‍ഫാന്‍ പഠാന്‍ മൂന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്കും ആസ്ത്രേല്യയുടെ ഗ്രെന്‍ മഗ്ഗ്രാത്തും മാത്രമാണ് പഠാന് മുന്നിലുള്ളത്. നേരത്തെ റാങ്കിംഗില്‍ നാലാമനായിരുന്ന പഠാന്‍ ഷെയ്ന്‍ ബോണ്ടിനെ പിന്തള്ളിയാണ് മൂന്നാമതെത്തിയത്. ഓള്‍റൗണ്ടര്‍മാരിലും പഠാന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

പഠാന് പുറമെ ആദ്യപത്ത് റാങ്കിനുള്ളില്‍ ഹര്‍ഭജന്‍സിംഗുമുണ്ട്. നേരത്തെ ഏഴാം സ്ഥാനത്തായിരുന്ന ഹര്‍ഭജന്‍ ഇപ്പോള്‍ പത്താമനായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X