Get Updates
Get notified of breaking news, exclusive insights, and must-see stories!

വഡോധരയില്‍ കര്‍ഫ്യൂ ഇളവുചെയ്തു

വഡോധര: ഗുജറാത്തിലെ വഡോധരയില്‍ വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്നപ്രദേശങ്ങളില്‍ സ്ഥിതി ശാന്തമായിത്തുടങ്ങി. നഗരത്തിലെ ആറു പോലീസ് സ്റേഷന്‍ മേഖലകളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ഇളവു ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് ഈ ഇളവു ബാധകമാവുകയുള്ളു.

ഇവിടെ വിന്യസിച്ചിട്ടുള്ള ദ്രുതകര്‍മ്മസേനാ വിഭാഗം പ്രശ്ന ബാധിതപ്രദേശങ്ങളില്‍ സദാ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇതിനിടയില്‍ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലുള്ള ആരാധനാലയങ്ങള്‍ പൊളിക്കുന്നതിന് ഗുജറാത്ത് കോടതി നല്‍കിയ നിര്‍ദ്ദേശം സുപ്രിം കോടതി സ്റേ ചെയ്തു. 200വര്‍ഷം പഴക്കമുള്ള ദര്‍ഗ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വഡോധരയില്‍ സംഘര്‍ഷം നടക്കുന്നതിനിടെ ചൊവ്വാഴ്ചായാണ് അനധികൃതമന്ദിരങ്ങള്‍ പൊളിക്കാന്‍ ഗുജറാത്ത്ത ഹൈക്കോടതി ഉത്തരവിട്ടത്. ഇതുചോദ്യം ചെയ്തു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചയുടന്‍തന്നെ ഹൈക്കോടതി ഉത്തരവ് സ്റേചെയ്തു. ജസ്റിസുമാരായ റുമാപാല്‍,ദല്‍ബീര്‍ ഭണ്ഡാരി എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഹൈക്കോടതിയുടെ നടപടിയെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു. കെട്ടിടങ്ങള്‍ പൊളിച്ചശേഷം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. കോടതി പരിഗണിച്ച വാര്‍ത്തയനുസരിച്ച് ആയിരത്തിലേറെ ആരാധനാലയങ്ങളാണ് അനധികൃതമായി പണിതിട്ടുള്ളത്.

ദര്‍ഗ പൊളിക്കുന്നതിനുമുമ്പ് ജനവികാരം കണക്കിലെടുത്തില്ലെന്ന് ആഭ്യന്തര സഹമന്ത്രി ശ്രീ പ്രകാശ് ജയ്സ്വാള്‍ പ്രധാനമന്ത്രിക്കുനല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയതായി സൂചനയുണ്ട്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പൂര്‍ണമായും വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റുമ്പോള്‍ ചര്‍ച്ചനടത്തി ബന്ധപ്പെട്ടവരുടെ വിശ്വാസം ആര്‍ജിക്കണമെന്ന് ജയ് സ്വാളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+