ലോകകപ്പ് ക്രിക്കറ്റ് മാര്‍ച്ച് 13ന് തുടങ്ങും
ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യമത്സരം മാര്‍ച്ച് 17ന് ബംഗ്ലാദേശിനെതിരെ നടക്കും. മാര്‍ച്ച്് 13ന് പാകിസ്ഥാനും വെസ്റ് ഇന്‍ഡീസും തമ്മിലുള്ള കളിയോടെയാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
ഗ്രൂപ്പ് ബിയില്‍ കളിക്കുന്ന ഇന്ത്യയുടെ അടുത്ത മത്സരം മാര്‍ച്ച് 19ന് ബെര്‍മുഡയ്ക്കെതിരെയാണ്. മാര്‍ച്ച് 23ന് ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ മത്സരമായിരിക്കും ഗ്രൂപ്പ് ജേതാക്കളെ മിക്കവാറും നിര്‍ണയിക്കുന്നത്.
മാര്‍ച്ച് ആറിനും ഒമ്പതിനും ഇന്ത്യ പരിശീലന മത്സരങ്ങള്‍ കളിക്കും. മാര്‍ച്ച് 27നാണ് സൂപ്പര്‍ എയ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ 24നും 25നുമായി സെമി ഫൈനലുകള്‍ നടക്കും. ഏപ്രില്‍ 28നാണ് ഫൈനല്‍.












Click it and Unblock the Notifications