ഇന്ത്യന്‍ ടീം വെസ്റ് ഇന്‍ഡീസിലേക്ക് തിരിച്ചു
മുംബൈ: രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ പതിനഞ്ചംഗ ഇന്ത്യന്‍ ടീം വ്യാഴാഴ്ച രാത്രി വെസ്റ് ഇന്‍ഡീസിലേക്ക് തിരിച്ചു.
കോച്ച് ഗ്രെഗ് ചാപപല്‍, മാനേജര്‍ രഞ്ജിബ് ബിസ്വാള്‍ തുടങ്ങിയവരും ടീമിനൊപ്പമുണ്ട്. വെസ്റ് ഇന്‍ഡീസില്‍ അഞ്ച് ഏകദിനങ്ങളിലും നാല് ടെസ്റുകളിലുമാണ് ഇന്ത്യന്‍ ടീം കളിക്കുക.
മെയ് 16ന് ജമൈക്കയ്ക്കെതിരെ പരിശീല മത്സരത്തോടെയാണ് ഇന്ത്യന്‍ ടീം പര്യടനം ആരംഭിക്കുക. മെയ് 18 മുതല്‍ 28 വരെയാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. ടെസ്റ് മത്സരങ്ങള്‍ ജൂണ്‍ രണ്ടിനം ആരംഭിക്കും.
ഇന്ത്യന്‍ ടീം: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, റോബിന്‍ ഉത്തപ്പ, യുവരാജ്സിംഗ്, മുഹമ്മദ് കെയ്ഫ്, സുരേഷ് റെയ്ന, വേണുഗോപാല്‍ റാവു. മഹേന്ദ്രസിംഗ് ധോണി, ഇര്‍ഫാന്‍ പഠാന്‍, രമേഷ് പൊവാര്‍, ഹര്‍ഭജന്‍സിംഗ്, അജിത് അഗാര്‍കര്‍, എസ്.ശ്രീശാന്ത്, ആര്‍.പി.സിംഗ്, മുനഫ് പട്ടേല്‍.












Click it and Unblock the Notifications