വെസ്റ് ഇന്‍ഡീസിന് നാല് വിക്കറ്റ് ജയം
സെന്റ് കിറ്റ്സ്: മൂന്നാം ഏകദിന മത്സരത്തില്‍ നാല് വിക്കറ്റിന് ഇന്ത്യയെ വെസ്റ് ഇന്‍ഡീസ് തോല്പിച്ചു. ഇതോടെ അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ വെസ്റ് ഇന്‍ഡീസ് 2-1ന് മുന്നിലായി.
ജയിക്കാന്‍ 246 റണ്‍സ് വേണ്ടിയിരുന്ന വെസ്റ് ഇന്‍ഡീസ് ഒരു പന്ത് ശേഷിക്കെയാണ് വിജയലക്ഷ്യത്തിലെത്തിയത്. പുറത്താവാതെ 119 പന്തില്‍ നിന്ന് 115 റണ്‍സെടുത്ത രാനരേശ് സര്‍വണ്‍ ആണ് വെസ്റ് ഇന്‍ഡീസിന്റെ വിജയശില്പി. ചന്ദര്‍പോള്‍ 58 റണ്‍സെടുത്തു. തുടര്‍ച്ചയായി രണ്ടാമതും സര്‍വണ്‍ മാന്‍ ഒഫ് ദി മാച്ചായി.
ജയിക്കാന്‍ അവസാന ഓവറില്‍ ആറ് റണ്‍സ് വേണ്ടിയിരുന്ന വെസ്റ് ഇന്‍ഡീസ് അഞ്ച് പന്തില്‍ അത് നേടുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യഓവറില്‍ തന്നെ ഓപ്പണര്‍ രാഹുല്‍ ദ്രാവിഡിനെ പുറത്തായി. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി ഫോമിലേക്ക് തിരിച്ചെത്തിയ വീരേന്ദര്‍ സെവാഗ് 96 റണ്‍സെടുത്തു. വീരേന്ദര്‍ സെവാഗ് 29-ാമത്തെ ഓവറില്‍ പുറത്താവുന്നതുവരെ ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുവരെ റണ്‍റേറ്റ് ആറായിരുന്നു. എന്നാല്‍ സെവാഗ് പുറത്തായതിനു ശേഷം എത്തിയവരെല്ലാം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞപ്പോള്‍ ഒമ്പത് വിക്കറ്റിന് 245 എന്ന സ്കോറില്‍ ഒതുങ്ങി.












Click it and Unblock the Notifications