ടെസ്റിലും ഇന്ത്യയുടെ തകര്‍ച്ച തുടരുന്നു
സെന്റ് ജോണ്‍സ്: ഏകദിന പരമ്പരക്കു പിന്നാലെ ടെസ്റിലും ഇന്ത്യയുടെ തകര്‍ച്ച തുടരുന്നു. വെസ്റ് ഇന്‍ഡീസിനെതിരായ ആദ്യടെസ്റിലെ ആദ്യദിവസം ഇന്ത്യ ഒമ്പത് വിക്കറ്റിന് 235 എന്ന നിലയിലാണ്.
വെസ്റ് ഇന്‍ഡീസ് പേസ് ആക്രമണത്തിനു മുന്നില്‍ പതറിപ്പോയ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍ക്കു പോലും അര്‍ധശതകം തികയ്ക്കാനായില്ല. രാഹുല്‍ ദ്രാവിഡ് (49) ഇന്ത്യയുടെ ടോപ് സ്കോറര്‍. സെവാഗ് 36ഉം ലക്ഷ്മണ്‍ 29ഉം യുവരാജ് 23ഉം റണ്‍സെടുത്ത് പുറത്തായി.
കളി നിര്‍ത്തുമ്പോള്‍ ശ്രീശാന്തും (24) മുനഫ് പട്ടേലു(പൂജ്യം) ആണ് ക്രീസില്‍. വെസ്റ് ഇന്‍ഡീസിനു വേണ്ടി കോളിമോര്‍ മൂന്നും ബ്രാവോ നാലും വിക്കറ്റെടുത്തു.












Click it and Unblock the Notifications